കുവൈറ്റ് വയനാട് അസോസിയേഷന്‍ വയല്‍നാടിന്‍ സംഗമം 2019 നടത്തി

കുവൈറ്റ് വയനാട് അസോസിയേഷന്‍ 'വയല്‍നാടിന്‍ സംഗമം 2019' എന്ന പേരില്‍ വഫ്ര ഫാം ഹൌസില്‍ വെച്ച് ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 10 ,11 വ്യാഴം വെള്ളി ദിവസങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവിധ കളികള്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍, ഫുട്‌ബോള്‍ മത്സരം വടംവലി മത്സരം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു.വയനാടിന്റെ ശൈത്യ കുളിരിനെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥ പങ്കെടുത്തവര്‍ക്ക് പ്രവാസലോകത്തും ഗൃഹാതുരത്വ ഓര്‍മ്മകള്‍ നല്‍കി. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുത്ത് നല്‍കിയ ടീവി ശ്രീമതി മറിയം ബീബി കരസ്ഥമാക്കി. നല്ല പെര്‍ഫോമന്‍സ് കാഴ്ച വെച്ച ഫാമിലിയായി അജേഷ് സെബാസ്ട്യന്‍ & വിന്‍സി അജേഷ് എന്നിവരെയും, നല്ല ബാച്ചിലറായി ശ്രീ സനീഷിനെയും തിരഞ്ഞെടുത്തു അവര്‍ക്ക് അസോസിയേഷന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മത്സരഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ എല്ലാ പങ്കാളികള്‍ക്കും സമ്മാനവിതരണം നടത്തുകയുണ്ടായി. സമാപന സമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് ശ്രീ റെജി ചിറയത്ത്, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീ പി എം നായര്‍ക്ക് കുവൈറ്റ് വയനാട് അസോസിയേഷന്റെ മൊമെന്റോ നല്‍കി ആദരിച്ചു. വൈഡ് ആംഗിള്‍ ഗ്രൂപ്പ് മാനന്തവാടി, യാന്‍സ് ഗ്രൂപ്പ് ഫഹാഹീല്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് കുവൈറ്റ്, നെസ്റ്റ് & മിസ്‌ററ് റിസോര്‍ട് വടുവഞ്ചാല്‍ വയനാട്, എന്നിവര്‍ സ്‌പോണ്‌സര്മാരായിരുന്നു.
റെജി ചിറയത്ത് (പ്രസിഡന്റ്), ജിനേഷ് ജോസ് (സെക്രട്ടറി), ജോമോന്‍ ജോളി (ട്രഷറര്‍) ,ജിജില്‍ (പ്രോഗ്രാം കണ്‍വീനര്‍), ജോമോന്‍ സി ജോസ് (അഡ്വൈസറി ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ മുഴുനീള പരിപാടികള്‍ നിയന്ത്രിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍