ഇശല്‍ വിരുന്ന്; കോയ കാപ്പാടും സംഘവും നാളെ കുപ്പാടിത്തറയില്‍.
കുപ്പാടിത്തറ: മാപ്പിള കലകളുടെ ദൃശ്യ സ്രാവ്യവിരുന്നൊരുക്കി കോയാ കപ്പാടും സംഘവും നാളെ (ജനുവരി 10) കുപ്പാടിത്തറ കുന്നളത്ത്. ഇശല്‍ വിരുന്നിന് സര്‍വ്വ സജ്ജമായി സംഘാടകര്‍.കുന്നളം ചാലില്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.മാപ്പിള കലകളുടെ കുലപതിയും കേരള ഫോക് ലോര്‍ അക്കാഡമി അവാര്‍ഡ് ജേതാവുമായ ഡോ: ഉസ്താദ് കോയ കാപ്പാട് നേതൃത്വം നല്‍കുന്ന പരിപാടി നവ്യാനുഭവം ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സംഘാടകരും.കുപ്പാടിത്തറ കുന്നളം കൊച്ചിക്കവലയില്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി.നാളെ വൈകിട്ട് ഏഴ് മണിക്ക് മഹല്ല് ഖത്വീബ് ഇസ്മാഈല്‍ സഖാഫി പരിപാടി ഉല്‍ഘാടനം ചെയ്യും. എസ്എംഎ ജില്ലാ സെക്രട്ടറി എം.ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന സാഹിത്യോത്സവ് വേദികളില്‍ ഖവാലിയിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന മഹ്ഫൂസ് കമാല്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ ഖവ്വാലി അരങ്ങേറും. സാഹിത്യോത്സവ്,സ്‌കൂള്‍ കലോത്സവ പ്രതിഭകളായ ശമ്മാസ് കാന്തപുരം, നിയാസ് കാന്തപുരം ,മുഹമ്മദ് പേരാമ്പ്ര എന്നിവരടങ്ങുന്ന സംഘം ഇശല്‍ വിരുന്നിന് കൊഴുപ്പേകും.
ദഫ്, അറബന, നഅത്, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം തുടങ്ങിയ വൈവിധ്യമായ പരിപാടികളും അരങ്ങേറും. എസ് വൈ എസ് ജില്ലാ നേതാക്കളായ കെ. സ് മുഹമ്മദ് സഖാഫി , പി. പി മുഹമ്മദ് സഖാഫി ചെരുവേരി, മുഹമ്മദലി ഫൈസി കണിയാമ്പറ്റ, ഗഫൂര്‍ അഹ്‌സനി പന്തിപ്പൊയില്‍, റഫീഖ് കുപ്പാടിത്തറ, ഹാരിസ് ഇര്‍ഫാനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കുന്നളത്തേക്കുള്ള വഴി.
>കല്‍പ്പറ്റ പിണങ്ങോട് ചെന്നലോട് മുസ്ലിം പള്ളി വലത്തോട്ട് >മാനന്തവാടി തരുവണ പുതുശ്ശേരിക്കടവ് ഇടത്തോട്ട് >വൈത്തിരി പടിഞ്ഞാറത്തറ മില്ലുമുക്ക് ഇടത്തോട്ട്