സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ ഫര്‍വാനിയ ബദര്‍ അല്‍ സമാ ക്ലിനിക്കില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വനിതാവേദി ചെയര്‍പേഴ്‌സണ്‍ വനജാ രാജന്‍, വനിതാവേദി സെക്രട്ടറി അംബിക മുകുന്ദന്‍, ട്രഷറര്‍ അംബിളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ 500 ലധികം സാധാരണ പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കി.ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വനജാരാജന്‍ അധ്യക്ഷത വഹിച്ചു. അംബിക സ്വാഗതം അര്‍പ്പിച്ചു.ജന.സെക്രട്ടറി ശ്രീകുമാര്‍, കോര്‍ അഡ്മിന്‍ മുബാറക്ക് കാമ്പ്രത്ത്, റഷീദ് പുതുക്കുളങ്ങര എന്നിവര്‍ ആശംസ അര്‍പിച്ചു. ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകനായ മനോജ് മാവേലിക്കര, മലപ്പുറം ജില്ല അസ്സൊസിയെഷന്‍ ഉപദേശകസമിതിയംഗം മനോജ് കുര്യന്‍, കെ.എം.സി.സി വളണ്ടിയര്‍ അലി മാണിക്കോത്ത്,വോയിസ് കുവൈറ്റ രക്ഷാധികാരി ബിനു ബിഎസ് , കെ.കെ.എം.എ മാഗ്‌നറ്റ് ടീം അംഗം സലീം കൊമേരി, നന് മലയാളി മ/ റൈഹാന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സലീം ടി എം, സാമൂഹ്യപ്രവര്‍ത്തകന്‍ പി എം നായര്‍ , കെ.കെ.ഐ.സി സാമൂഹ്യപ്രവര്‍ത്തകന്‍ മഹബൂബ് നടമ്മല്‍, എന്നിവരെ സാമൂഹ്യ പ്രവര്‍ത്തന മികവില്‍ സംഘടന ആദരിച്ചു. ബദര്‍ സമായിലെ ഡോ: രാമകൃഷ്ണന്‍ , പ്രവാസിയുടേ ജീവിത ശൈലിയെ കുറിച് ക്ലാസെടുത്തു. അംബിളി നാരായണനന്‍ നന്ദി പ്രകാശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍