പത്ത് വയസുകാരിയോട് മോശമായി പെരുമാറിയ സംഭവം;യുവാക്കളെ റിമാണ്ട് ചെയ്തു; കുട്ടിയുടെ മൊഴിയും, പ്രതികളെ തിരിച്ചറിഞ്ഞതും നിര്‍ണ്ണായകമായി

മാനന്തവാടിയില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയായ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.തൃശ്ശൂര്‍ ചൂണ്ടല്‍ കുന്നമത്തില്‍ നിഖില്‍ (27), കാട്ടിക്കുളം ആനപ്പാറ കുളത്തില്‍ വീട്ടില്‍ കെസി ബൈജു (28) എന്നിവരെയാണ് റിമാണ്ട് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിമപ്രകാരമാണ് കേസ്. ലഹരിക്കടിമപ്പെട്ട് നടത്തിയ കുറ്റകൃത്യമാണെന്ന് പോലീസ് വൃത്തങ്ങള്‍.
കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതും,കൂടാതെ കുട്ടിയുടെ മൊഴിയും.വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ സമീപമെത്തിയ പ്രതികളിലൊരാള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവെക്കുകയും, മറ്റൊരാള്‍ വായ പൊത്തിപിടിക്കുകയുമായിരുന്നൂവെന്നാണ് പരാതി. തുടര്‍ന്ന് വായപൊത്തിയ ആളുടെ കയ്യില്‍ കടിച്ച ശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ആദ്യം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും, പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ രണ്ട് പേരെയും കുട്ടി തിരിച്ചറിഞ്ഞതോടെ ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആനപ്പാറ സ്വദേശിയായ മറ്റൊരു യുവാവിന്റെ സുഹൃത്തുക്കളാണ് തൃശൂരില്‍ നിന്നുമെത്തിയ നിഖിലടക്കമുള്ളവര്‍. ഈ അഞ്ചംഗ സംഘം മദ്യലഹിരിയില്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വിശ്രമിക്കുമ്പോഴാണ് സംഭവം നട്കകുന്നത്. മൂന്ന് പോര് കാറിലും രണ്ട് പേര്‍ കാറിന്റെ പുറമേയുമാണ് ഉണ്ടായിരുന്നത്. അില്‍ പുറത്ത് നിന്നിരുന്നവരാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തശേഷം പെണ്‍കുട്ടിയെ സംഘത്തെ കാണിച്ചതില്‍ രണ്ട് പേരെ കുട്ടി തിരിച്ചറിയുകയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും മറ്റുള്ളവരെ വെറുതെ വിടുകയുമായിരുന്നു. യുവാക്കളുടെ സംഘം കഞ്ചാവിന്റെ ലഹരിയിലായിരുന്നതായും രണ്ട് കള്ള് ഷാപ്പുകളില്‍ നിന്നും കള്ളുകുടിച്ചിരുന്നതായും കൂടാതെ പുഴയില്‍ കുളിച്ചതായും അവിടെ വെച്ച് ഇവര്‍ക്ക് കഞ്ചാവ് ലഭിച്ചിരുന്നതായുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍