റിസോര്‍ട്ടിലെ കൊലപാതകം; പ്രതി അറസ്റ്റില്‍ ;കൂട്ടുപ്രതി പരുക്കേറ്റ് ചികിത്സയില്‍

കല്‍പ്പറ്റ മണിയങ്കോട് വിസ്പര്‍ വുഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരന്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ നെബു വിന്‍സെന്റിന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ഹൗസിംഗ് കോളനി ജയ നിവാസ് രാജു ( 60 ) വിനെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. രാജുവിന്റെ കൂടെയുണ്ടായിരുന്ന കൊളഗപ്പാറ ആവയല്‍ സ്വദേശി അനിലിനെതിരെയും കേസെടുത്തു. ഇയ്യാള്‍ കൃത്യം നടക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലാണുള്ളത്. രാജുവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നെബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.രാജുവും സുഹൃത്ത് അനിലും കഴിഞ്ഞ ദിവസം രാത്രി റിസോര്‍ട്ടിലെത്തി നെബുവുമായി വാക്കേറ്റത്തിലാക്കുകയും തുടര്‍ന്ന് രാജൂ നെബുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഇതിനായി രാജുവിനെ അനില്‍ സഹായിക്കുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ അനിലിന്റെ കൈക്ക് മുറിവേല്‍ക്കുകയും ചെയ്തു. ഇയ്യാള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. രാജുവിന്റെ സ്വകാര്യ ജീവിതത്തില്‍ നെബു കാരണം പ്രശ്‌നങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് കൊലപാതകം നടന്നത്. പ്രതിയെ നാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പളനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.റിസോര്‍ട്ടിലെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിലും, ജീവനക്കാരുടെ മൊഴികളുമാണ് പ്രതികളെ വേഗം തന്നെ പിടികൂടാന്‍ പോലീസിന് സഹായകമായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍