രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7,8 തീയതികളില്‍;ഈ വര്‍ഷം വനിതകളും പങ്കെടുക്കും
മാനന്തവാടി: രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7,8 ദിവസങ്ങളില്‍ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ നടത്തും. സാഹസിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ യൂണിയന്‍ ഇന്റര്‍ നാഷണലിന്റെ നിബന്ധനകള്‍ പാലിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. പ്രിയദര്‍ശനി എസ്‌റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൗണ്ടന്‍ സൈക്ലിങ്ങിന് അനുയോജ്യമായ ട്രാക്കാണ് മൗണ്ടെയ്ന്‍ ചാമ്പ്യന്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. കേരളത്തില്‍ അഞ്ചാം തവണയാണ് രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. വയനാട്ടില്‍ 2014 ല്‍ പൊഴുതനയിലും 2015 ല്‍ പ്രിയദര്‍ശിനി എസ്‌റ്റേറ്റിലും ചാമ്പ്യന്‍ഷിപ്പ് നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ആര്‍മേനിയ തുടങ്ങിയ ഒമ്പത് രാജ്യങ്ങളില്‍ നിന്നും രണ്ട് സൈക്ലിസ്റ്റുകള്‍ വീതം മത്സരത്തില്‍ പങ്കെടുക്കും. നാഷണല്‍ ലെവല്‍ ക്രോസ് കണ്‍ട്രിയില്‍ ആര്‍മി, റെയില്‍വെ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നും 40 സൈക്ലിസ്റ്റുകള്‍ ദേശീയ മത്സര വിഭാഗത്തില്‍ പങ്കെടുക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വനിതകള്‍ക്ക് മാത്രമായി ഇത്തവണ ക്രോസ്‌കണ്‍ട്രി മത്സരം നടത്തും. ദേശീയതലത്തില്‍ 20 വനിതാ സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും. യൂണിയന്‍ സൈക്ലിസ്റ്റ ഇന്റര്‍ നാഷണലിന്റെയോ സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയോ അംഗീകാരമുള്ള സൈക്ലിസ്റ്റുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും. നാല്, അഞ്ച് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 25000, 2000 രൂപ വീതം നല്‍കും.
ദേശീയതലത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരം നടത്തും. പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും. രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50000, 25000, 10000 രൂപാ വീതം നല്‍കും. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25000 രൂപയും നല്‍കും. മൂന്ന്, നാല് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 15000 രൂപാ വീതം നല്‍കും.
വെള്ളിയാഴ്ച്ച ട്രയല്‍ റണ്‍ നടത്തും. ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനായി ടൂറിസം വകുപ്പ് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ ഒ.ാര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുംമ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡി.ടി.പി.സി ജില്ലാ സെക്രട്ടറി ബി. ആനന്ദ്, കേരള സൈക്ലിങ്ങ് അസോസിയേഷന്‍ സെക്രട്ടറി എസ്.എസ്. സുധീഷ് കുമാര്‍, ഇക്കോ ടൂറിസം ഡയറക്ടര്‍ പി.പി. പ്രദീപ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ മനേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍