വെള്ളമുണ്ട ഇരട്ടകൊലപാതകം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രം സമര്‍പ്പിച്ചത് അറസ്റ്റ് ചെയ്ത് 78 ദിവസങ്ങള്‍ക്കുളളില്‍
വെള്ളമുണ്ട പന്ത്രണ്ടാം മൈല്‍ സ്വദേശികളായ വാഴയില്‍ ഉമ്മറും, ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ തൊട്ടില്‍പാലം കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) നെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ ഇന്ന് മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സെപ്തംബര്‍ 18 നാണ് വിശ്വനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ശാസത്രീയതെളിവുകളും ഉള്‍പ്പെടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിരിക്കുന്നത് മാനന്തവാടി ജുഡീഷ്യല്‍ കോടതിയുടെപരിധിയിലായതിനാലാണ് കുറ്റപത്രം മാനന്തവാടി കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസിന്റെ വിചാരണയു മറ്റും സെഷന്‍സ് കോടതിയിലാണ് നടക്കുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ 78 ദിവസത്തിനുള്ളില്‍ എല്ലാവിധ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ പോലീസിന് അഭിമാനിക്കാം.
ഈ വര്‍ഷം ജൂലായ് ആറിനായിരുന്നു വെള്ളമുണ്ടയിലെ നവ ദമ്പതികളായ പൂരിഞ്ഞിവാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം പോലീസ് പ്രതിയായ വിശ്വനാഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അന്യ സംസ്ഥാനത്തേതടക്കം മോഷ്ടാക്കളെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയായ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍