കുഞ്ഞിമക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തന്ത്രപൂര്‍വ്വം അടിച്ചുമാറ്റുന്ന യുവതി പിടിയില്‍;പിടിയിലായത് നാല് മോഷണകേസുകളിലെ പ്രതി
ആശുപത്രി പരിസരത്തുനിന്നും, സ്വകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ യുവതിയെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. തരുവണ പരിയാരം മുക്ക് പുതുക്കുടി വീട്ടില്‍ ആമിന എന്ന ഫെമിന (25) യെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ മാതാവിനോടൊപ്പമെത്തിയ ഏഴുവയസുകാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നതിനാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ സമാന രീതിയില്‍ നാല് പേരുടെ സ്വര്‍ണ്ണാഭരണം കവര്‍ന്നതായി യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. ആശുപത്രിയിലും മറ്റുമെത്തുന്ന കുട്ടികളുമായി അടുത്തുകൂടുകയും പിന്നീട് തന്ത്രപൂര്‍വ്വം സ്വര്‍ണ്ണാഭരണം കവരുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്‍പ്പറ്റ ഗവ.ആശുപത്രിയിലെത്തിയ യുവതിയുടെ മകളുടെ മാല ഫെമിന കവര്‍ന്നത്. കുട്ടിയുമായി അടുപ്പത്തിലായ ശേഷം കുട്ടിയുടെ കൂടെ ഏറെ നേരം ഇവര്‍ ചിലവഴിച്ചിരുന്നു. പിന്നീട് ഇവര്‍ പോകുകയും ചെയ്തു. മാലനഷ്ടപ്പെട്ടതറിഞ്ഞ കുട്ടിയുടെ മാതാവ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കുട്ടി ഫെമിനയാണ് മാല ഊരിയെടുത്തതെന്ന് മാതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ കല്‍പ്പറ്റ ഗവ: ആശുപത്രിയില്‍ വെച്ച് ഫെമിനയെ കുട്ടിയുടെ ഉമ്മ കണ്ട് തിരിച്ചറിയുകയും തടഞ്ഞുവെച്ച് വിവരം പോലീസിലറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്ത ഫെമിന ചോദ്യം ചെയ്യലില്‍ മറ്റ് മൂന്ന്് മോഷണകേസുകളും പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. രണ്ട് കേസുകള്‍ സമാനമായ രീതിയില്‍ കല്‍പ്പറ്റ ആശുപത്രിയില്‍ വെച്ചും, ഒരെണ്ണം കല്‍പ്പറ്റയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍വെച്ചുമാണ് ചെയ്തിരിക്കുന്നത്. സക്ൂട്ടറിലെത്തിയ ശേഷം മാന്യമായ വസ്ത്ര ധാരണവും, പെരുമാറ്റവുമായി കുട്ടികളുള്ള സ്ത്രീകളുടെ സമീപമെത്തുകയും അവരോട് അടുപ്പത്തിലാകുകയുമാണ് രീതി. പിന്നീട് കുട്ടികളെ താലോലിച്ച് അമ്മമാരുടെ വിശ്വാസം നേടും. ശേഷം തന്ത്രപൂര്‍വ്വം ആഭരങ്ങള്‍ കവരും. ഇതാണ് ഫെമിനയുടെ രീതി. കല്‍പ്പറ്റ പോലീസ് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിന്നീട് കോടതി റിമാണ്ട് ചെയ്ത് മാനന്തവാടി ജില്ലാ ജയിയിലേക്കയച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍