ലഹരിക്കെതിരെ വല വിരിച്ച് എക്‌സൈസ് വകുപ്പ്
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ക്രിസ്മസും പുതുവത്സരാഘോഷവും മുന്നില്‍ക്കണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനാണ് തീരുമാനം. ഇതിന് വിവിധ വകുപ്പുകളുടെയും അതിര്‍ത്തികളില്‍ അയല്‍സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെയും സഹകരണം തേടും. പൊതുജനങ്ങള്‍ക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാന്‍ മുഴുവന്‍ സമയ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോല്‍പ്പട്ടി, മുത്തങ്ങ, ബാവലി എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടങ്ങളില്‍ സ്ഥിരമായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡുകള്‍ സജീവമാണ്. രൂപം മാറിവരുന്ന ലഹരി വസ്തുകള്‍ക്കെതിരെ ജാഗ്രത വേണം. അനധികൃത ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിക്കരുതെന്നും വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുജന പരാതിപെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
എഡിഎം കെ. അജീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ മാസത്തെ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലഹരിക്കെതിരെ സ്‌കൂളുകളില്‍ ബോധവത്കരണം ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപ്പെടല്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്ത് ലഹരിയുടെ സ്വഭാവം മാറിയിട്ടുണ്ട്. അത്തരം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരുടെയും ശ്രമങ്ങളുണ്ടാവണമെന്നും എഡിഎം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒക്ടോബറില്‍ 256 റെയിഡുകള്‍ നടത്തി. 42 അബ്കാരി കേസുകളും 37 എന്‍ഡിപിഎസ് കേസുകളും 234 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു. 38 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശ മദ്യവും 35 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവും 11 ലിറ്റര്‍ തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യവും 2.716 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും 7.25 കിലോഗ്രാം പാന്‍മസാലയും 168 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളും പിടിച്ചെടുത്തു. രണ്ടു വീതം ഓട്ടോറിക്ഷകളും സ്‌കൂട്ടുറും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ചെക്കു പോസ്റ്റുകളില്‍ പതിമൂവായിരത്തോളം വാഹനങ്ങളും പരിശോധിച്ചു. കോട്പാ കേസില്‍ 42,700 രൂപ പിഴയിടാക്കി. നാല് മെഡിക്കല്‍ ഷോപ്പുകളും 44 വിദേശ മദ്യശാലകളും 369 കളളുഷാപ്പുകളും പരിശോധിച്ചു. 144 കോളനികളില്‍ സന്ദര്‍ശിച്ചു 47 കുട്ടികളെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളിലെത്തിക്കാനും കഴിഞ്ഞു. കോളനികളിലും സ്‌കൂളുകളിലും കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ 65 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ യുവജനങ്ങളെ ലഹരിയുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഫുട്‌ബോള്‍ മത്സരങ്ങളും നടത്തി.
ടോള്‍ഫ്രീ നമ്പറുകള്‍
155358, 18004252848
സര്‍ക്കിള്‍ ഓഫീസ് : കല്‍പ്പറ്റ - 202219, സുല്‍ത്താന്‍ ബത്തേരി - 248190, മാനന്തവാടി - 240012
റെയ്ഞ്ച് ഓഫീസ് : കല്‍പ്പറ്റ - 208230, സുല്‍ത്താന്‍ ബത്തേരി - 227227, മാനന്തവാടി - 244923
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
