അപേക്ഷ ക്ഷണിച്ചു
ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വിവിധ പീഡനങ്ങള്‍ക്കിരയാകുന്ന വനിതകളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ വനിതയുടെ മാത്രം വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്കകം എന്നുള്ള സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍/ഡി.ഐ.ആര്‍/ കേസ് ഡയറിയുടെ പകര്‍പ്പ്, കോടതി ഉത്തരവ്/ഇടക്കാല ഉത്തരവ് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ഇതേ ആവശ്യത്തിന് സര്‍ക്കാരില്‍ നിന്നോ കോടതി മുഖേനയോ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല. അപേക്ഷ ഫോറം സിവില്‍ സ്റ്റേഷനിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലും www.sjdkerala.comവെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ നവംബര്‍ 30 വരെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സ്വീകരിക്കും.