വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 10 ന് രാവിലെ 11 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളും അയിത്തോച്ചാടനവും എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം നടത്തും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരവും ഉണ്ടാകും. പങ്കെടുക്കുവാന്‍ വരുന്നവര്‍ ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായെത്തണം.