ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

തിരുനെല്ലി അപ്പപ്പാറ വളവില്‍ ടാക്‌സി ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവറടക്കം യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തിരുനെല്ലി പോത്തുമൂല സ്വദേശികളായ ജീപ്പ് ഡ്രൈവര്‍ ശിവദാസന്‍ (52), ചിന്നന്‍ (38),രാജു (38),കരിയന്‍ (45),നെല്ലി (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍