OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അമൃദില്‍ പരിശീലനം: പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം

  • Ariyippukal
15 Oct 2018

കല്‍പ്പറ്റ അമൃദില്‍ 10 മാസം ദൈര്‍ഘ്യമുള്ള വിവിധ പരിശീലന പരിപാടികളിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുക്ക് ബൈന്‍ഡിങ് - എട്ടാംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 35നും മധ്യേ. പ്രിന്റിങ് അപ്രന്റീസ് - വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. അമൃദില്‍ നിന്നു പ്രിന്റിങ് പരിശീലനം നേടിയവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസം 6,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 40നും മധ്യേ. ഡിടിപി വര്‍ക്കര്‍/(ഓഫ്‌സെറ്റ് പ്രസ്) അപ്രന്റീസ് ക്ലാര്‍ക്ക്-എസ്എസ്എല്‍സി യോഗ്യതയുള്ള 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വേഡ് പ്രൊസസിങ് ആന്റ് എക്‌സല്‍, ഡിടിപി, ഫോട്ടോഷോപ്പ് പരിചയം വേണം. ഡിടിപി വര്‍ക്കര്‍ക്ക് ഒരുവര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. അപ്രന്റീസ് ക്ലാര്‍ക്കിന് മുന്‍പരിചയം ആവശ്യമില്ല. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ബുക്ക് ബൈന്‍ഡിങ് അപ്രന്റീസ്- യോഗ്യത എട്ടാംക്ലാസ്. അമൃദില്‍ നിന്നു ബുക്ക് ബൈന്‍ഡിങ് പരിശീലനം നേടിയ 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. ഓട്ടോറിക്ഷ/ കാര്‍ ഡ്രൈവിങ് പരിശീലനം- പ്രായം 18നും 40നും മധ്യേ. വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസ്. 

അപേക്ഷാഫോറം അമൃദില്‍ ലഭിക്കും. വെള്ളക്കടലാസിലും എഴുതി അയക്കാം. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പിഒ, വയനാട് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 27നു വൈകീട്ട് നാലിനകം അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202195. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show