OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജീവിത ശൈലികളും ആരോഗ്യവും  സെമിനാര്‍ സംഘടിപ്പിച്ചു. 

  • Pravasi
14 Oct 2018

കുവൈത്ത് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍   മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജീവിത ശൈലികളും ആരോഗ്യവും എന്ന വിഷയത്തില്‍ അമീരി ഹോസ്പിറ്റല്‍ ഡെന്റല്‍ സര്‍ജന്‍ ഡോ.പ്രതാപ് ഉണ്ണിത്താന്‍  ക്ലാസെടുത്തു.പ്രവാസികള്‍ ജിവിത ശൈലികളില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്നും വളരെ സര്‍വ്വസാധാരണമായ എന്നാല്‍ ലളിതവുമായ ശീലങ്ങളിലൂടെ ക്യാന്‍സര്‍, ടെന്‍ഷന്‍,ലഹരി എന്നിവയില്‍ നിന്നും മുക്തമാവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പ്രഭാഷണം സദസ്സിനു പ്രതീക്ഷിച്ചതിലും അധികം അറിവ് നല്‍കാന്‍ പ്രാപ്തം ആയിരുന്നു എന്ന് കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം അറിയിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു. ചാപ്റ്റര്‍ സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ലെനീഷ്, കോര്‍ അഡ്മിന്മാരായ റെജി ചിറയത്ത്, മുബാറക്ക് കാമ്പ്രത്ത്, രവി പാങ്ങോട് , പ്രോജക്ട് കോര്‍ഡിനേറ്റര്‍ കൂടെയായ കോര്‍ അഡ്മിന്‍ റഷീദ് പുതുക്കുളങ്ങര , വനിതാ വേദി ചെയര്‍പേഴ്‌സണ്‍ വനജരാജന്‍, വനിതാ വേദി സെക്രട്ടറി അംബിക മുകുന്ദന്‍, വൈസ് പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ വതുകാടന്‍ പ്രസന്നന്‍ എം കെ , വിവിധ ഏരിയ ഭാരവാഹികള്‍ എന്നിവരും അംഗങ്ങളും സന്നിഹിതരായിരുന്നു. സെമിനാറിന് സമാന്തരമായി അംഗത്വ ക്യാംപൈനും അംഗത്വ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചിരുന്നു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show