ഷിബു അച്ഛനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു.

ജീവകാരുണ്യം എന്താണെന്നതിന്റെ ഉത്തമ ഉദാഹരണം അവയവദാനത്തിലൂടെ സമൂഹത്തിന് കാണിച്ചു നല്‍കിയ ഫാ.ഷിബു കുറ്റിപറിച്ചേലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു.ഷാര്‍ജ വിക്ടോറിയ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മജീദ് മടക്കിമല പ്രവാസി വയനാട് യു.എ.ഇ കമ്മിറ്റിക്കുവേണ്ടി അദ്ദേഹത്തിന് മൊമെന്റോ നല്‍കുകയും,ബിനോയ് നായര്‍ പൊന്നാട അണിയിക്കുകയും ചെയ്തു.അതോടൊപ്പം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന ഷാര്‍ജ ചാപ്റ്റര്‍ കണ്‍വീനറും കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഷാജി വര്‍ഗീസിന് പ്രവാസി വയനാട് (യു.എ. ഇ) സെന്‍ട്രല്‍ കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. മജീദ് മടക്കിമല ഷാജിയെ പൊന്നാടയണിക്കുകയും വിക്ടോറിയ കോളേജ് എം.ഡി സുനില്‍ മൊമെന്റോ നല്‍കുകയും ചെയ്തു . വിവിധ ചാപ്റ്ററുകളെ പ്രതിനിധികരിച്ചുകൊണ്ട് അറ്.മുഹമ്മദ്അലി , മൊയ്ദു മക്കിയാട്, ബിനോയ് നായര്‍, സൈഫുദീന്‍ ബത്തേരി, ,മറ്. ൗര അബ്ദുള്ള,ബിജു കരണി, ജോമോന്‍ തവിഞ്ഞാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു, ചെയര്‍മാന്‍ മജീദ് മടക്കിമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി സ്വാഗതവും ട്രഷറര്‍ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍