സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു; വന്‍ ദുരന്തം ഒഴിവായി

പനമരം:പച്ചിലക്കാട് ചീങ്ങാടി റോഡില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു. തൊട്ടടുത്ത മതിലിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പനമരം ക്രസന്റ് സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.ബസില്‍ 35 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. റോഡിലെ കുത്തനെയുള്ള കയറ്റത്തില്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബ്രെക്ക് നഷ്ടപ്പെട്ട ബസ് പുറകിലേക്ക് നീങ്ങിയതോടെ തൊട്ടടുത്ത മതിലിലേക്ക് ബസ് െ്രെഡവര്‍ വാഹനം ഒതുക്കിയതാണ് അപകടമുണ്ടാകാതെ രക്ഷപ്പെട്ടത്. എന്നാല്‍ ബസ്സ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും കാര്യക്ഷമത ഇല്ലാത്തതാണെന്നും ചൊല്ലി നാട്ടുകാര്‍ ബസ് തടയുകയും കല്‍പ്പറ്റ ആര്‍.ടി.ഒയെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഒരു മണിക്കൂറിന് ശേഷമാണ് രംഗം ശാന്തമായത്. ബസ് ഇനി സര്‍വീസ് നടത്തില്ല എന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു.ആകെ 8 ബസ്സുകള്‍ ആണ് ക്രസന്റ് പബ്ലിക് സ്‌കൂളില്‍ ഉള്ളത്.2001 ല്‍ ആണ് ഈ ബസ്സ് വാങ്ങിയത്. വര്‍ഷാവര്‍ഷങ്ങളില്‍ ബസ്സിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുന്നുമുണ്ട്. ഇനി ഈ ബസ്സ് നിരത്തിലിറക്കില്ലെന്നും പകരം പുതിയ ബസ്സ് ബുക്ക് ചെയ്‌തെന്നും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രതികരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍