കാല്‍കോടിയുടെ കര്‍മ്മപദ്ധതികളുമായി പ്രവാസി വയനാട് യുഎഇ.

കാലവര്‍ഷ കെടുതിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് കൈത്താങ്ങാകുവാന്‍ പ്രവാസി കൂട്ടായ്മ രംഗത്ത്.ഈദ് ഓണം ആഘോഷങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആ തുക ഉപയോഗിച്ച് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ആദ്യപടിയെന്നോണം 5 ടണ്‍ അവശ്യ സാധനങ്ങള്‍ ഡി.ആര്‍ കാര്‍ഗോ ദുബൈയും, 123 കാര്‍ഗോയുമായി സഹകരിച്ചു പ്രവാസി വയനാട് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടര്‍ക്ക് അയച്ചുകൊടുത്തു.രണ്ടാം ഘട്ട നടപടിയായി പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നോണം പ്രവാസി വയനാട് ഭാരവാഹികള്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും നാശനഷ്ട്ടങ്ങള്‍ വിലയിരുത്തുകയും റിപ്പോര്‍ട്ട്‌സമര്‍പ്പിക്കുകയും ചെയ്തു. സെന്‍ട്രല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും പുനരധിവാസ പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപ്പെടുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ കമ്മറ്റി യോഗം കൂടുകയും 25 ലക്ഷം രൂപയുടെ പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. നാശനഷ്ടം സംഭവിച്ച പ്രവാസി വയനാടിന്റെ അംഗങ്ങളുടെ ഭവനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം ചെയ്യുവാന്‍ കഴിഞ്ഞ ദിവസം കൂടിയ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പള്ളി സ്വാഗതവും, ട്രഷറര്‍ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍