വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷന്‍.

പ്രളയത്തില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷന്‍.ക്യാമ്പുകളില്‍ നിന്നും മടങ്ങുന്ന പ്രളയബാധിതരായ നിര്‍ധനര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുവാന്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ ഓണാഘോഷം മുതലുള്ള എല്ലാ ആഘോഷപരിപാടികളും മാറ്റിവെച്ച് ആദ്യപടിയായി 6 ലക്ഷം രൂപ ഇതിനായി സമാഹരിച്ചു. അസോസിയേഷന്‍ വയനാട് ജില്ലയിലെ കണ്‍വീനര്‍ റോയ് മാത്യു പ്രളയബാധിതരായ ഉള്‍ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി തിരഞ്ഞെടുക്കുന്ന ഏറ്റവും അര്‍ഹരായവര്‍ക്ക് പുനരധിവാസവുമായി ബന്ധപ്പെട്ട വസ്തുവകകള്‍ നേരിട്ട് വാങ്ങിച്ചു നല്‍കുവാന്‍ ഈ തുക വിനിയോഗിക്കും. ഒപ്പം പ്രളയക്കെടുതിയില്‍ ഉള്‍പ്പെട്ട അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ബത്തേരി എം ഇ എസ് ആശുപത്രിയില്‍ ആശ്രയ എന്ന പേരില്‍ 10 ലക്ഷം രൂപയോളം ചിലവഴിച്ചു സൗജന്യ ഡയാലിസിസ് മെഷിന്‍ സ്ഥാപിച്ചതും എല്ലാവര്‍ഷവും വിദ്യാ കിരണ്‍ എന്ന 100 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുന്ന പദ്ധതിയും അടക്കം വളരെ കാര്യക്ഷമമായ രീതിയില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ നാട്ടിലെ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍