OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എലിപ്പനി: ഡോക്‌സി ഡേ ആചരിക്കുന്നു

  • Kalpetta
02 Sep 2018

വയനാട് ജില്ലയില്‍ എലിപ്പനി സംശയിക്കുന്ന തരത്തില്‍ പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ നാലിന് നടക്കുന്ന എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്‌സി ഡേ ആചരിക്കുന്നു. ജില്ലയിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും  ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ എന്നിവര്‍ വഴി വീടുകളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക ലഭിക്കും. വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്തവരും ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഒറ്റ ഡോസ് ആയാണ് ഇത് കഴിക്കേണ്ടത്. ആറാഴ്ചവരെ ഇത് തുടരണം. ജില്ലയുടെ പലഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഏത് പനിയും എലിപ്പനി ആണെന്ന് സംശയിച്ചു വിദഗ്ധ ചികിത്സ തേടണം. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ കിഡ്‌നി, കരള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണ കാരണമായേക്കാം. മദ്യപാന ശീലമുള്ളവരില്‍ കരളിന് തകരാര്‍ സംഭവിച്ചിരിക്കാമെന്നതിനാല്‍ എലിപ്പനി രോഗാണുവിന്റെ ആക്രമണം ഗുരുതരമായ രീതിയില്‍ കരളിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പനി ഉള്ളവര്‍ സമയം കളയാതെ ചികിത്സ തേടണം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show