തളരാത്ത മനസ്സുമായി ഹാഷിമെത്തി: ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി

കല്‍പ്പറ്റ:കഴിഞ്ഞ രണ്ടു വര്‍ഷമായി തന്റെ കൊച്ചു സമ്പാദ്യമായി കുടുക്കയില്‍ സൂക്ഷിച്ച പണവുമായിട്ടാണ് പത്തുവയസുകാരന്‍ മുഹമ്മദ് ഹാഷിം കളക്ടറേറ്റിലെത്തിയത്.ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള തന്റെ കൊച്ചു സഹായമായ 1940 രൂപ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനു കൈമാറി കഴിഞ്ഞപ്പോഴാണ് അവന് ആശ്വാസമായത്. ശരീരത്തിന്റെ പരാധീനതയ്ക്കിടയിലും സഹായഹസ്തവുമായെത്തി പകരം വയ്ക്കാനില്ലാത്ത മാതൃകതീര്‍ക്കുകയായിരുന്നു ഇവിടെ മുഹമ്മദ് ഹാഷിം.അവന്റെ ചെറുമനസില്‍ അതിന്മറ്റെന്തിനേക്കാളും മൂല്യമുണ്ടാായിരുന്നു. മീനങ്ങാടി ചെക്കുനി പുലിക്കോട്ടില്‍ യൂസഫലിയുടെയും ഷാഹിനയുടെയും മകനായ മുഹമ്മദ് ഹാഷിം സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ജന്മനാ കാലുകള്‍ തളര്‍ന്ന ഹാഷിം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നുണ്ട്.മാധ്യമങ്ങളിലൂടെ ജില്ലയുടെ ദുരിതം കറിഞ്ഞാണ് തന്റെ സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഹമ്മദ് ഹാഷിം പറഞ്ഞു. ഹാഷിമിന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക്മാതൃകയാണന്നും ദുരിതബാധിതര്‍ക്ക് വേി നന്ദിയും ജില്ലാ ഭരണകൂടത്തിന് വേണ്ടിഅഭിനന്ദനവും അറിയിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍