സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് യുവതിക്ക് പരുക്ക് ;അപകടം കുട നിവര്‍ത്താനുള്ള ശ്രമത്തിനിടെ

കല്‍പ്പറ്റ: കൈനാട്ടിയില്‍ ഓടികൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് യുവതിക്ക് പരുക്ക് .മലപ്പുറം അരീക്കോട് പൂക്കോട്ടും ചോല മുള്ളമടക്കല്‍ സലീന (32)ക്കാണ് പരുക്കേറ്റത് .മടക്കി എല്‍ പി സ്‌കൂള്‍ അധ്യാപികയായ സലീന ഭര്‍ത്താവോടിക്കുകയായിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യവെ കുട നിവര്‍ത്താനുള്ള ശ്രമത്തിനിടെ വണ്ടി ഗട്ടറില്‍ വീണതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു . ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം.തലക്ക് പരുക്ക് പറ്റിയ സലീനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍