രാഹുല്‍..നീ മാതൃകയാണ്..! ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഗോത്രവിദ്യാര്‍ത്ഥി ശ്രദ്ധേയനാകുന്നു

നൂല്‍പ്പുഴ പഞ്ചായത്തിലെ തേലമ്പറ്റ പണിയ കോളനിയിലെ രമേശന്‍ശാന്ത ദമ്പതികളുടെ മകനായ രാഹുലാണ് ചിത്രകലയോടുള്ള അഭിനിവേശവുമായി മറ്റ് ഗോത്രവിദ്യാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തനാകുന്നത്. ബത്തേരി ചിലങ്ക നാട്യകലാക്ഷേത്രയിലെ അധ്യാപകനായ രമേഷിന്റെ പൂര്‍ണ്ണപിന്തുണയോടെ രാവും പകലും നോക്കാതെ ചിത്രങ്ങള്‍ രചിച്ച രാഹുലിന് ഇപ്പോള്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിരിക്കുകയാണ്. വരകളുടെ തോഴനായ ഈ മിടുക്കനെ സഹായിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള സൗകര്യവുമായി ഓണത്തോടനുബന്ധിച്ച് എറണാകുളത്ത് രാഹുലിന്റെ ഒരു ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
പ്ലസ് ടു പഠനത്തിന് ശേഷമാണ് ചിത്രംവര രാഹുലിന് ലഹരിയായി മാറുന്നത്. കോളനിയില്‍ പൊട്ടിപ്പൊളിഞ്ഞ കുരയ്ക്കുള്ളിലിരുന്ന് വരയ്ക്കാനുള്ള പരിമിത സൗകര്യത്തെ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടക്കുകയാണ് ഈ പതിനെട്ടുകാരന്‍ ചെയ്തത്. ബത്തേരി നാട്യകലാക്ഷേത്രയിലെ അധ്യാപകനായ രമേഷന്‍ കേണിച്ചിറയുടെ ശിഷ്യത്വം സ്വീകരിച്ച് അദ്ധേഹത്തോടൊപ്പം രാപ്പകല്‍ പ്രയത്‌നിച്ചാണ് രാഹുല്‍ ചിത്രചന മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. ശിഷ്യന്റെ പരിമിതികള്‍ ഹൃദയംകൊണ്ട് തൊട്ടറിഞ്ഞ ഗുരുവാകട്ടെ ശിഷ്യന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഒരുക്കി നല്‍കുകയും ചെയ്തു. അതിന്റെ ഫലമായി ഡ്രോയിംഗ് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നകേന്ദ്രമായ തൃപ്പൂണിത്തുറ ആര്‍.എല്‍.വി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ മെറിറ്റ് സീറ്റില്‍തന്നെ രാഹുലിന് പ്രവേശനവും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രവേശനപരീക്ഷ എഴുതിയെങ്കിലും വിജയിക്കാന്‍ കഴിയാതിരുന്ന രാഹുലിന് ഇത്തവണ മെറിറ്റില്‍ അഡ്മിഷന്‍ നേടാന്‍ കഴിഞ്ഞത് കഠിന പ്രയത്‌നവും, ലക്ഷ്യബോധവും കൊണ്ട് മാത്രമാണ്. പണിയവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ചിത്രംവര പഠിക്കാനായി പോകുന്നതിനെ തന്റെ നാട്ടുകാരും കൂട്ടുകാരും കളിയാക്കിയിരു്‌നനതായും എന്നാല്‍ അതൊന്നും തന്റെ ലക്ഷ്യബോധത്തെ ബാധിച്ചില്ലെന്നും രാഹുല്‍ പറയുന്നു. കളിയാക്കലും, പരിഹാസവും കൊണ്ടുനടന്നവര്‍ ഇപ്പോള്‍ തന്റെ വിജയത്തില്‍ അഭിമാനിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.
ഓണത്തോടനുബന്ധിച്ച് എറണാകുളത്ത് രാഹുലിന്റെ ഒരു ചിത്രപ്രദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് അധ്യാപകനായ രമേഷന്‍ കേണിച്ചിറ. രാഹുല്‍ വരച്ച മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും രാഹുലിനെ സഹായിക്കാന്‍ മനസ്സുള്ളവര്‍ക്ക് തദവസരത്തില്‍ ചിത്രങ്ങള്‍ വാങ്ങി സഹായിക്കാവുന്നതാണെന്നും അദ്ധേഹം വ്യക്തമാക്കി. കൂടാതെ ജില്ലയില്‍ സാമ്പത്തികസാമൂഹിക പിന്നാക്ക അവസ്ഥയിലുള്ളവരുടെ മക്കള്‍ക്ക് ചിത്രരചനയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ട എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ധേഹം അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍