മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍; 2 ഗ്രാം എംഡിഎംഎ യും, 20 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

ന്യൂജനറേഷന്‍ മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്താഫെറ്റമിന്‍) എന്ന മാരക മയക്കുമരുന്ന് 2 ഗ്രാമും, 20 ഗ്രാം ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ താണ വെസ്റ്റ് ന്യൂക് വീട്ടില്‍ മുഹമ്മദ് അസിം (23) നെയാണ് മുത്തങ്ങ എക്‌സൈസ് സംഘം അറസ്്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നുമാണ് മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസും സംഘവും പ്രതിയെ പിടികൂടിയത്. 0.1 ഗ്രാം കൈവശം വെച്ചാല്‍പോലും 10 മുതല്‍ 20 വര്‍ഷം വരെ തടവും, 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.ബസ്സിനുള്ളിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അസിമിന്റെ ബാഗിനുള്ളില്‍ സൂക്ഷിച്ച മയക്കുമരുന്നാണ് വാഹനപരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്. എക്‌സറ്റസി എന്ന വിളിപ്പേരിലറിയപ്പെടുന്ന എംഡിഎംഎ ന്യൂ ജെന്‍ യുവാക്കളുടെ മുഖ്യ ലഹരിയാണ്.കഴിഞ്ഞയാഴ്ച ഇതേ ചെക്‌പോസ്റ്റില്‍വെച്ച് 82 പവനോളം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ്ണവുമായി കോഴിക്കോട് സ്വദേശി അറസ്റ്റിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസിനൊടൊപ്പം പ്രിവന്റീവ് ഓഫീസര്‍ വിആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ജോണി, എടികെ രാമചന്ദ്രന്‍ എന്നിവരും സംഘത്തലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍