കനത്ത മഴ; രണ്ടാം ദിനവും വടക്കെ വയനാട് ദുരിതത്തില്‍

മാനന്തവാടി: കാലവര്‍ഷം രണ്ടാം ദിവസവും കൂടുതല്‍ ശക്തി പ്രാപിച്ചതൊടെ വടക്കെ വയനാട് ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക്. മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളിലായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് രണ്ട് ദിവസങ്ങളിലായി ആരംഭിച്ചത്.ഈ ക്യാമ്പുകളില്‍ 175 കുടുംബങ്ങളില്‍ 667 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തിലെ ആക്കൊല്ലികുന്നിലെ 18 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടിക്കുളം തിരുനെല്ലി റോഡിലും, തിരുനെല്ലി ക്ഷേത്രത്തിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായി ഇവിടങ്ങളില്‍ വാഹനഗതാഗതവും തടസ്റ്റപ്പെട്ടിരുന്നു. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ താഴെ അടിവാരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരുവശങ്ങളില്‍ നിന്നുള്ള വാഹനങ്ങളെ ബൈപ്പാസ് വഴി തിരിച്ച് വിടുകയായിരുന്നു. മാനന്തവാടി തലശ്ശേരി റോഡിലും.പാല്‍ ചുരം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.പാല്‍ ചുരം റേഡിലെക്ക് വീണ മരങ്ങള്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റ് നേതൃത്വത്തില്‍ മുറിച്ച് മാറ്റി.മാനന്തവാടി തവിഞ്ഞാല്‍ റോഡില്‍ ഗതാഗത തടസ്സം തുടരുകയാണ്. ഒരപ്പ് ,അഗ്രഹാരം എന്നിവിടങ്ങളില്‍ ആളുകളെ അക്കരെ എത്തിക്കുന്നതിന് ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. പേര്യ വാളാട് റോഡിലും വെള്ളം കയറി പേ ര്യ വട്ടോളിയില്‍ ഒറ്റപ്പെട്ട് പോയ കുടുംബങ്ങളെ റവന്യു അധികൃതരുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. താലൂക്കിലെ താഴന്ന് പ്രദേശങ്ങളിലെല്ലാം രണ്ടാം ദിവസവും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം തന്നെ റവന്യു വകുപ്പിന്റയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും നല്‍കി വരുന്നുണ്ട്.മഴ ശക്തമായി തുടര്‍ന്നാല്‍ വടക്കെ വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവില്‍. താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് കുറയാത്തത് വന്‍ ദുരിതങ്ങള്‍ക്കും കാരണമായി തീരും.മഴ തുടര്‍ന്നാല്‍ കുടുതല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍