പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.

കല്‍പ്പറ്റ:ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മൂന്നാം സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് സംഘടിപ്പിച്ചു.കൊല്ലം ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത പ്രവാസിയായിരുന്ന സുഗതനെ അനുസ്മരിച്ച് എറണാകുളം ശിക്ഷക് സദനില്‍ സുഗതന്‍ നഗറില്‍ നടന്ന സമ്മേളനം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് കൊടുവള്ളിയുടെ അധ്യക്ഷതയില്‍ സ്ഥാപക കോര്‍ അഡ്മിനും സ്‌റ്റേറ്റ് മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്ററുമായ ബേബിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ.എസ്. സോമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എല്ലാ ജില്ലകളുടെയും പ്രാമുഖ്യത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിവധ ജില്ലകളില്‍ നിന്നായി 50 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഏഗജഅ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, വൈസ് പ്രസിഡന്റ് ഷാജിദ് വയനാട്, ജനറല്‍ സെക്രട്ടറി ഡോ. സോമന്‍ ആലപ്പുഴ, സെക്രട്ടറി അഡ്വ നോബിള്‍ രാജ്, , ട്രഷറര്‍ അമീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധി സമ്മേളനം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമ്മേളനം തിരിച്ച വന്ന പ്രവാസികളിലേക്ക് കൂടുതല്‍ ഊര്‍ജസ്വലമായി ഇറങ്ങി പ്രവര്‍ത്തിക്കാനും സര്‍ക്കാരില്‍ നിന്നുള്ള പ്രവാസി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കാനും തീരുമാനിച്ചു. കൊല്ലം സുഗതന്റെ വര്‍ക്‌ഷോപ് നിര്‍മാണത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെങ്കില്‍ അത് സംഘടനയുടെ നേത്ര്യത്വത്തില്‍ പ്രവാസികള്‍ പൂര്‍ത്തിയാക്കി നല്‍കും എന്നും സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയം പാസാക്കി. സ്‌റ്റേറ്റ് ട്രഷറര്‍ എം എം അമീന്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു
പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങെന്ന നിലയില്‍ ആഗോള തലത്തില്‍ ശ്രദ്ധേയമാണ് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍. പ്രവാസികള്‍ക്ക് പ്രവാസികള്‍ തന്നെ രൂപീകരിച്ച സംഘടനയാണ് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ അഥവാ ഏഗജഅ. കേരള പ്രവാസി സമൂഹത്തെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു കുടക്കീഴില്‍ ഒരുമുച്ച് നിര്‍ത്തുകയും അതിജീവനത്തിനുള്ള പോരാട്ടത്തില്‍ പങ്കാളികളാക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങള്‍ , മലേഷ്യ, സിംഗപ്പൂര്‍, ഇസ്രയേല്‍ തുടങ്ങി 11 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സംഘടനയില്‍ ഇന്ന് 48000ത്തോളം അംഗങ്ങളുണ്ട്.
പ്രവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുന്നതിനുപുറമെ സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവും ഏഗജഅ പ്രവാസികള്‍ക്ക് നല്‍കുന്നു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമോപദേശങ്ങളും അവശ്യ സഹായങ്ങളും ലഭ്യമാക്കുന്ന. പ്രവാസികള്‍ക്കായുള്ള കേരള സര്‍ക്കാര്‍ സംരംഭമായ നോര്‍ക്കാ റൂട്ട്‌സിന്റെ പിന്തുണയോടെയും സഹകരേേണത്താടെയുമാണ് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍