ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു; ദമ്പതികള്‍ക്ക് നിസ്സാര പരുക്ക്

നിരവില്‍പ്പുഴ-കുറ്റിയാടി റോഡില്‍ മട്ടിലയം അംഗന്‍വാടിക്ക് സമീപം വെച്ച് ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബസ്സിന് അരിക് നല്‍കുമ്പോള്‍ റോഡരികില്‍ ഇടിഞ്ഞുകിടക്കുന്ന ഭാഗത്തേക്ക് നിരങ്ങിയിറങ്ങിയാണ് അപകടം സംഭവിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടിഞ്ഞ ഭാഗം ഇപ്പോള്‍ കാടുകയറി മൂടിക്കിടക്കുകയാണ്. പലതവണ ഇവിടെ അപകടമുണ്ടായിട്ടും അധികൃതര്‍ ശാശ്വതപരിഹാരം കാണുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. പരുക്കേറ്റ ദമ്പതികള്‍ തൊട്ടില്‍പാലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍