OPEN NEWSER

Thursday 30. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എം.പിയും എം.എല്‍.എ മാരും വയനാടന്‍ ജനതയോട് മാപ്പു പറയണം: കര്‍മ്മസമിതി

  • Kalpetta
20 Jun 2018

പടിഞ്ഞാറത്തറ: താമരശ്ശേരി ചുരമിടിഞ്ഞ് വയനാട് ഒറ്റപ്പെട്ടപ്പോള്‍പ്പോലും ബദല്‍ പാതകളെക്കുറിച്ച് മിണ്ടാതിരുന്ന എം.പിയും, എം.എല്‍എമാരും വയനാടന്‍ ജനതക്ക്അപമാനമാണെന്നും, ഇവര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും പൂഴിത്തോട്  പടിഞ്ഞാറത്തറ ചുരം ബദല്‍ റോഡ് കര്‍മ്മസമിതി ആവശ്യപ്പെട്ടു. ബദല്‍ പാതകള്‍ക്ക് വനഭൂമി വിട്ടുകിട്ടുന്നതിന് സംസ്ഥാന തലത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തി കേന്ദ്രത്തിന് അപേക്ഷ നല്‍കുമെന്ന് പറഞ്ഞ് ജില്ലയിലെ ജനപ്രതിനിധികള്‍ കാലങ്ങളായി സമരമുഖത്തുള്ളവരെ വഞ്ചിക്കുന്നു. ജനത്തെ വെറും വോട്ടു ബാങ്കായി കാണുന്ന നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കര്‍മ്മസമിതി.കഴിഞ്ഞ 25 കൊല്ലമായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതും 70% ലധികം പണി പൂര്‍ത്തീകരിച്ചതുമായ പൂഴിത്തോട്പടിഞ്ഞാറത്തറ സാദ്ധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് അതിവ പരിസ്ഥിതി ലോല മേഖലയായ ചുരത്തില്‍ വീണ്ടും വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ അനുവദിക്കുന്നത്. കരാറുകാരുടേയും, ഉധ്യോഗസ്ഥ,രാഷ്ട്രീയ മാഫിയയുടേയും ശക്തമായ ഇടപെടലുകള്‍ ഇതില്‍ നാം സംശയിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും സമരം നടത്തുന്ന രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്. രാത്രിയാത്രാ നിരോധനത്തില്‍ വീര്‍പ്പുമുട്ടുന്ന വയനാടിനേറ്റ മറ്റൊരു പ്രഹരമാണ് ചുരത്തിന്റെ തകര്‍ച്ച. വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന പാതകളില്‍ വേനല്‍ക്കാലത്ത് അറ്റകുറ്റപണി നടത്താത്തതിനാല്‍ ജനങ്ങളുടെ ദുഃരിതം ഇരട്ടിയായി. 6 മാസങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബദല്‍ റോഡ് കമ്മറ്റിയും നോക്കുകുത്തിയായി. ഇതു വരെ ഒരു തുടര്‍കമ്മറ്റി വിളിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനിയും ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപ്പെടാന്‍ ജനപ്രതിനിധികള്‍ തയ്യാറാവാതാവുകയും, ജനങ്ങളെ കാര്യങ്ങള്‍ യഥാസമയം അറിയിക്കാതിരിക്കുകയും ചെയ്താല്‍ സമാന വ്യക്തികളേയും സംഘടനകളേയും ഉള്‍പ്പെടുത്തി ശക്തമായ സമരത്തിന് കര്‍മ്മസമിതി നേതൃത്വം നല്‍കും. വരും ദിവസങ്ങളില്‍, പ്രതിഷേധ മാര്‍ച്ച്, രാപകല്‍ സമരം ഉപരോധസമരങ്ങള്‍, എന്നിവ നടത്തുവാനും കര്‍മ്മസമിതി തീരുമാനിച്ചു.ജോണ്‍സണ്‍ ഒ.ജെ. അധ്യക്ഷത വഹിച്ചു.ബിനോയി തോമസ്, ബിജു.പി.കെ, ജോണി മുകളേല്‍, ജോബിള്‍ ചീര്‍പ്പുങ്കല്‍ ,സുബിന്‍ മാണിക്കത്ത്, സജി കൊച്ചുപുര, ജോര്‍ജ്ജ് ഇടയത്ത്, ബെന്നി ഒഴക്കാനാകുഴി ,ടൈറ്റസ് പൊന്‍ പ്പാറയില്‍, മോന്‍സുക്കുട്ടി ഉഷാ മന്ദിരം, ബിജു കരിപ്പാലയില്‍, രാജന്‍ കുറ്റിയാനിക്കല്‍, രാജുതെന്ന ടി കമല്‍ തുരുത്തിയില്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലവുങ്കല്‍ ബസ്സപകടം: പരന്നൊഴുകുന്ന ഡീസല്‍,  സ്റ്റാര്‍ട്ടായി കിടക്കുന്ന ബസ്; സ്വജീവന്‍ പണയം വെച്ച് വയനാട്ടുകാര്‍ രക്ഷിച്ചത് അമ്പതോളം തീര്‍ത്ഥാടകരെ 
  • എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക്  അംഗീകാരം
  • സമഗ്രം ജനസൗഹൃദം: കല്‍പ്പറ്റക്ക് കരുതലുമായി നഗരസഭ ബജറ്റ്
  • വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ച സംഭവം;നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിടികൂടി 
  • വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവം: വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ചു;   ഒരാള്‍ക്ക് പരിക്ക്;ഓട്ടോ നിര്‍ത്താതെ പോയി
  • അനധികൃതമായി വീട്ടിമരങ്ങള്‍ മുറിച്ചതിനെതിരെ കേസെടുത്തു
  • യുവതയുടെ കേരളം; കല്‍പ്പറ്റയില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; നൂറോളം സ്റ്റാളുകള്‍;ബി ടു മീറ്റ്; ഭക്ഷ്യമേള;7 ദിവസം കലാപരിപാടികള്‍
  • എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; പതിനായിരം രൂപ പിഴ ചുമത്തി
  • ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം: എന്‍.ഡി അപ്പച്ചന്‍ 
  • അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show