പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയവുമായി ഒ.ഐ.സി.സി റിയാദ് വയനാട് ജില്ലാ കമ്മിറ്റി

ഒ.ഐ.സി.സി റിയാദ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുണ്യ റമദാനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്നതിന്നു വേണ്ടി 1250 വസ്ത്രങ്ങള്‍ അയച്ചു നല്‍കുന്നത്തിന്റെ ഉദ്ഘാടന കര്‍മ്മം ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കേളോത്ത് നിര്‍വഹിച്ചു.ഒ.ഐ.സി.സി റിയാദ് വയനാട് ജില്ലാ പ്രസിഡന്റ് റോയി,വിനു, സുരേഷ് കെ ബാബു, കേളോത്ത് മഹമൂദ്, തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വസ്ത്രങ്ങള്‍ അയക്കുന്നതിനു വേണ്ടി റിയാദിലെ അറബ്‌സാസ് കാര്‍ഗോയും ഇവരോടൊപ്പം സഹകരിച്ചു.ഇത്തരത്തിലുള്ള നിരവധി ചാരിറ്റി & വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാകുകയാണ് റിയാദ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍