ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിയേഷന്‍ അബ്ബാസിയയിലെ ഒലീവ് ഓഡിറേറാറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.അസോസിയേഷന്‍ പ്രസിഡണ്ട് റെജി ചിറയത്ത് അധ്യക്ഷനായിരുന്നു.സി .പി. അബ്ദുള്‍ അസീസ് (കെ.കെ.ഐ.സി) മുഖ്യ പ്രഭാഷണം നടത്തി.ഇഫ്ത്താര്‍ യോഗത്തിനു ജനറല്‍സെക്രട്ടറി ശ്രീ ജിനേഷ്‌ജോസ് സ്വാഗതം ആശംസിച്ചു. ജെലീല്‍ വാരമ്പററ സി .പി. അബ്ദുള്‍ അസീസിനെ മെമന്റോ നല്‍കി ആദരിച്ചു.ഇഫ്ത്താര്‍ വിരുന്ന് വയനാടിനായി സ്‌പോണ്‍സര്‍ ചെയ്ത ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റീജിയണല്‍ മാനേജര്‍ ജിപ്‌സന്‍ ജോര്‍ജ്ജ് എല്ലാ വയനാട് അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം ഹൃദ്യമായ റമസാന്‍ ആശംസിച്ചു. അസാസിയേഷന്‍ മുന്‍ ഖജാന്‍ജി ജോമോന്‍ ജോസ് ശ്രി ജിപ്‌സന്‍ ജോര്‍ജിനു അസാസിയേഷന്‍ മെമന്റോ നല്‍കി ആദരിച്ചു.കെ.ഡബ്യു.എ വനിത അധ്യക്ഷ മന്‍ജുഷ ആശംസയര്‍പ്പിച്ചു സംസാരിച്ചു.തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ (ഫോക്ക്) തനിമ, ഗ്ലോബല്‍ കേരളപ്രവാസി അസോസിയേഷന്‍, ഹെല്‍പ്ലൈന്‍ വെല്‍ഫയര്‍ അസോസിയേഷന്‍, കെ.കെ.ഐ.സി എന്നിവയുടെ പ്രതിനിധികള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.പ്രോഗ്രാം കണ്‍വീനര്‍ലത്തീഫ് ഏവര്‍ക്കും നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍