കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി

അബുദാബി:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും, ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.അബുദാബിയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ വിരുന്നില്‍ പങ്കെടുത്തു.യോഗത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കോറോം സ്വദേശിയും കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനായ ജോണി പി കുര്യാക്കോന്റെ പിതാവുമായ കുര്യാക്കോസിനെയും,നിപ്പ വൈറസ് ബാധിതരെ ചികില്‍സിക്കുന്നതിനിടയില്‍ അസുഖ ബാധിതയായി മരണപ്പെട്ട നഴ്‌സ് ലിനി യെയും അനുസ്മരിച്ചു.നവാസ് മാനന്തവാടി സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍