നോക്കുകൂലി കര്‍ശന നടപടിയെടുക്കും

കല്‍പ്പറ്റ:നോക്കുകൂലി നിരോധന ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലയിലെ തൊഴിലുടമകളുടെ യോഗം എ.ഡി.എം കെ.എം. രാജു അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. തൊഴില്‍രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പാലിക്കാന്‍ തൊഴിലാളികളും തൊഴിലുടമകളും തയ്യാറാവണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നിര്‍മ്മാണ പ്രവൃത്തി ചെയ്യുന്ന സ്ഥലങ്ങളില്‍ സാധനങ്ങള്‍ ഇറക്കുന്നതിനും ഇറക്കിയ സാധനങ്ങള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുന്നതിനും ദൂരപരിധി സംബന്ധിച്ച് തൊഴിലാളികളുമായി ചിലയിടങ്ങളില്‍ തര്‍ക്കം ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ ദൂരപരിധി നിശ്ചയിക്കുന്നത് തര്‍ക്കങ്ങള്‍ ഒഴിവാക്കുമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. നിലവിലെ കൂലി ചാര്‍ട്ടില്‍ ഇല്ലാത്ത ടാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുതിയ കൂലി ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കൂലി റേറ്റ് ലഭ്യമായില്ലായെങ്കില്‍ മറ്റു ജില്ലകളിലെ കൂലി ചാര്‍ട്ട് പരിശോധിച്ച് തുക നിശ്ചയിക്കണം. കൂലിച്ചാര്‍ട്ടില്‍ ഇല്ലാത്ത സാധനങ്ങള്‍ക്ക് തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ കൂലി നിശ്ചയിക്കുന്നവിധം ചാര്‍ട്ട് ക്രമീകരിക്കും. കൂലി എകീകരണം സംബന്ധിച്ച് ചാര്‍ട്ട് ഉടന്‍തന്നെ പ്രസിദ്ധീകരിക്കും.
വെട്ടുകല്ല് ഇറക്കുന്നതിന് അമിതമായി കൂലി ഈടാക്കുന്നത് ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയോ, അമിത കൂലി ഈടാക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്കോ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കോ പരാതികള്‍ നല്‍കാം. ഇത്തരം പരാതികളുടെ നിജസ്ഥിതി പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍