പന്ത്രണ്ട് കാരിയേയും, പതിമൂന്ന് കാരനേയും പീഡിപ്പിച്ച അറുപത്തിരണ്ടുകാരനെതിരെ കേസ്; പീഡനത്തിരയായത് സഹോദരങ്ങള്‍; പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി

വെള്ളമുണ്ട സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലെ 12 വയസുകാരിയേയും, സഹോദരനായ 13 കാരനേയും ലൈംഗിക ഇച്ഛകള്‍ക്ക് വിധേയനാക്കിയ 62 കാരനെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്തു. വഞ്ഞോട് തോട്ടത്തില്‍ തോമസ് (62) നെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പലതവണകളിലായി തോമസ് കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ട്. രണ്ട് കുട്ടികളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ പീഡനശ്രമത്തിനും, പോക്‌സോ വകുപ്പുകള്‍ പ്രകാരവും രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തോമസ് പലതവണകളിലായ കുട്ടികളുടെ വീട്ടില്‍വെച്ചും മറ്റിടങ്ങളില്‍വെച്ചും കുട്ടികളോട് മോശമായി പെരുമാറിയതായി കുട്ടികളുടെ മൊഴിയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അമ്മ വിവരം അറിയുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനിടയിലാണ് തന്നോടും തോമസ് മോശമായി പെരുമാറിയതായി പെണ്‍കുട്ടിയുടെ സഹോദരനും വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് വെള്ളമുണ്ട പോലീസ് ഇരു കുട്ടികളുടേയും മൊഴി രേഖപ്പെടുത്തി. ഇരുവരുടേയും ശരീത്തിലും, രഹസ്യഭാഗങ്ങളിലും പിടിച്ചതായും മറ്റുമാണ് പരാതി. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകം നമ്പര്‍ 154/18
പ്രകാരം ഐപിസി 354 (അ), പോക്‌സോയുടെ 9(മ), 6 യ വകുപ്പുകള്‍ ചുമത്തി ഒരു കേസും, ആണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി െ്രെകം നമ്പര്‍ 155/18 പ്രകാരം പോക്‌സോ നിയമത്തിലെ 9(മ) വകുപ്പ് ഉള്‍പ്പെടുത്തി രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട. പോലീസ് കേസെടുത്തിനെ തുര്‍ന്ന് പ്രതിയായ തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയ്യാള്‍ മറ്റ് പല കുട്ടികളേയും തന്റെ ലൈംഗിക ഇച്ഛകള്‍ക്ക് വിധേയനാക്കിയിട്ടുള്ളതായി സൂചനയുണ്ടെന്നും പോലീസ് പറയുന്നു. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകുമെന്നും പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍