OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിനെ പ്രതേ്യക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചു

  • Kalpetta
17 Mar 2018

അമ്പലവയല്‍: കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളെ പ്രതേ്യക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയെ പ്രതേ്യക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു.അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഔദേ്യാഗിക ഉത്ഘാടന ചടങ്ങിലാണ് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപനം നടത്തിയത്. വയനാടിന്റെ തനത് പരമ്പാരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പ കൃഷി വ്യാപനം, ഫല വര്‍ഗ്ഗ ഗ്രാമം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലയെ പ്രതേ്യക കാര്‍ഷിക മേഖലയായി തിരഞ്ഞെടുത്തത്. 500 ഹെക്ടര്‍ സ്ഥലത്ത് പൂക്കൃഷിയും 10 ഗ്രാമപഞ്ചായത്തുകളില്‍ പഴവര്‍ഗ്ഗങ്ങളും, 3500 ഹെക്ടറില്‍ നെല്‍കൃഷിയും ആണ് പ്രതേ്യക കാര്‍ഷിക മേഖലയില്‍ ചെയ്യുക.പരിപൂര്‍ണ്ണമായും കാര്‍ഷിക ജില്ലയായ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം . പത്ത് പഞ്ചായത്തുകളില്‍ ഫലവര്‍ഗ്ഗ കൃഷി വ്യാപനവും, മറ്റ് പഞ്ചായത്തുകളില്‍ താല്‍പര്യമുളള ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍ പുഷ്പ കൃഷി വ്യാപനവുമാണ് ലക്ഷ്യമിടുന്നത്. ലോകത്തെ പുഷ്പ കൃഷിയുടെ ഹബ്ബായി അറിയപ്പെടുന്ന ചൈനയിലെ ഹുമ്മിങ് മാതൃകയില്‍ വയനാടിനെ പുഷ്പ കൃഷി ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പരമ്പലാരാഗത നെല്‍ വിത്തിനങ്ങളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.ഇതിന്റെ ഭാഗമായി വിത്തിനങ്ങളെ യും അവ സംരക്ഷിക്കുന്ന കര്‍ഷകരെയും സംബന്ധിച്ച സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു. 2012 ആകുമ്പോഴേക്കും സംസ്ഥാനത്ത് 3500 ഹെക്ടറിലെങ്കിലും പരമ്പരാഗത നെല്‍ വിത്തിനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഫലവര്‍ഗ്ഗ ഗ്രാമങ്ങളില്‍ പ്രതേ്യകമായ ഫല വ്യക്ഷത്തെകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ചക്കയെ കേരളത്തിന്റെ ഔദേ്യാഗിക ഫലമായി പ്രഖ്യാപിക്കുന്നതിനാല്‍ ജൂണ്‍ 5 ന് കൂടുതല്‍ പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show