ആത്മ ടെക്നോളജി മീറ്റ് 17 ന്
ആത്മ ടെക്നോളജി മീറ്റ് 2018 ന്റെ ഭാഗമായുളള കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനവും സമഗ്ര പച്ചക്കറി ജൈവ കൃഷി വികസനം ആത്മ കാര്‍ഷിക വിജ്ഞാന വ്യാപനം എന്നീ പദ്ധതികളുടെ അവാര്‍ഡ് വിതരണവും മാര്‍ച്ച് 17 ന് ഉച്ചക്ക് 2 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി അമ്മായിപാലം റൂറല്‍ അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.രാവിലെ 10 മുതല്‍ കാര്‍ഷിക സെമിനാറുകള്‍ നടക്കും. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ ശശീന്ദന്, ഒ.ആര് കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.