ജില്ലാതല ചിത്ര രചനാ മത്സരം ജനുവരി 2ന്
പിണങ്ങോട്: ഉപേക്ഷിക്കപ്പെട്ട തെരുവ് ബാല്യങ്ങള്‍, വൃദ്ധര്‍, കുടുംബങ്ങളില്‍ കുടിയിറക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍ അങ്ങനെ ജീവിത വഴിയില്‍ ഒറ്റപ്പെട്ടു പോയവരെ സംരക്ഷിക്കുന്നതിനായി പിണങ്ങോട് പുഴക്കരയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പീസ് വില്ലേജിന്റെ കെട്ടിടോദ്ഘാടനം 2018 ജനുവരി 5ന് നടക്കുും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാ തല ചിത്ര രചനാ മത്സരം ജനുവരി 2ന് പിണങ്ങോട് പീസ് വില്ലേജില്‍ വെച്ചു നടക്കും. യു പി, ഹൈസ്‌ക്കൂള്‍ തലത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് എത്തണം. വിവരങ്ങള്‍ക്ക് വിളിക്കുക 9744036938, 8086930750, 9048016432.
