കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
മാനന്തവാടി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു. കണിയാരം പരിയാരംകുന്ന് പുല്‍ത്താരക്കുന്ന് സ്റ്റീഫനാ(59)ണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 21ന് വീടിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാറിടിച്ചാണ് പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഇന്ന് വൈകീട്ടാണ് മരിച്ചത്. മൃതേേദഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടിയിലെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലൗസി. മക്കള്‍: സിസ്റ്റര്‍ റോഷ്‌ന, റോഷന്‍. മരുമകള്‍: അശ്വതി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
