പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
മാനന്തവാടി: 10 വര്‍ഷം കൊണ്ട് 96,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതായും പാവപ്പെട്ട മനുഷ്യരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫിന്റെ നയം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംഘാടകസമിതി ചെയര്‍മാന്‍ വി.കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ആര്‍. കേളു ,കെ. റഫീഖ്, പി.വി. സഹദേവന്‍ എ.എന്‍. പ്രഭാകരന്‍,ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
