OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം നടത്തി

  • Kalpetta
21 Jul 2021

 

കല്‍പ്പറ്റ: ദേശീയ സേവാഭാരതി വയനാട് ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം നടത്തി. ഗൂഗിള്‍ മീറ്റിലൂടെ നടത്തിയ സമ്മേളനം അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,കെ.ആര്‍.രാധാകൃഷ്ണന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ സഭയില്‍ പഞ്ചായത്ത് യൂണിറ്റുകള്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സേവാഭാരതി സംസ്ഥാന ട്രഷറര്‍ എ.വി.ശങ്കരന്‍ നമ്പൂതിരി സംഘടനാ ദൃഡീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദേശം നല്‍കി. സമാപന സഭയില്‍ രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന ഗ്രാമവികാസ് സഹ സംയോജകന്‍ പി. ഉണ്ണികൃഷ്ണന്‍ സന്ദേശം നല്‍കി. ജില്ലയിലെ 23 യൂണിറ്റുകളില്‍ നിന്നായി 203 പ്രതിനിധികള്‍ സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഭാരവാഹികള്‍: ഡോ.ഇ.പി.മോഹന്‍ദാസ് (പ്രസി),പി.പരമേശ്വരന്‍, കെ.ശാന്തകുമാരി,എം.കെ.സുബ്രമണ്യന്‍ (വൈസ്.പ്രസി),വി.എ.സുരേഷ് (ജന.സെക്ര),നീതു ജയ്‌സണ്‍, പി.ആര്‍. ചന്ദ്രമോഹന്‍ (സെക്ര), കെ.ആര്‍.രാധാകൃഷ്ണന്‍ (ട്രഷറര്‍),എസ്.ശിവയോഗ രാജ് (ഐ.ടി.കോഡിനേറ്റര്‍),അനുപമ വിനോദ് (കണ്‍വീനര്‍,വിദ്യഭ്യാസം),വി.കെ.അശോക് (കണ്‍വീനര്‍,ദുരന്ത നിവാരണം),എ.ഗണേശന്‍ (കണ്‍വീനര്‍, സ്വയാശ്രയം), എ.എ.മനോജ്(കണ്‍വീനര്‍,ആരോഗ്യസേവ),എ.എസ്.ആനന്ദ് രാജ് (കണ്‍വീനര്‍, സമാജിക സേവ, സി.ഉണ്ണികൃഷ്ണന്‍ (സംഘടനാ സെക്ര).

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show