OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്.കെ.എസ്.ബി.വി 'ജശ്‌നെ ഈദ്' നടത്തി

  • Kalpetta
21 Jul 2021

 

കമ്പളക്കാട്: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പഠനവും തുടര്‍ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗ്ള്‍ മീറ്റിലൂടെ  പെരുന്നാള്‍ ദിന സന്ദേശവും ആശംസയും നേര്‍ന്ന് അല്‍ മദ്‌റസത്തുല്‍ അന്‍സാരിയ്യ യിലെ എസ്.കെ.എസ്.ബി.വി  'ജശ്‌നെ ഈദ്'  സംഘടിപ്പിച്ചു. മുഹമ്മദ് കുട്ടി ഹസനി ആമുഖ ഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ബലിപെരുന്നാള്‍ സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇബ്‌റാഹിം നബിയുടെയും സകുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും പരീക്ഷണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇലാഹീ സ്മരണയിലായ് ജീവിതം നയിക്കാനാവണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.റഫീഖ് യമാനി അദ്ധ്യക്ഷനായി. മുസ്തഫ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആസിഫ് വാഫി, മൊയ്തൂട്ടി ഫൈസി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അഷ്‌റഫ് മുസ്‌ലിയാര്‍, സാജിദ് വാഫി, ശുഹൈബ് വാഫി, സുഹൈല്‍ സ്വാലിഹി, സി.പി അഷ്‌റഫ് ഫൈസി സംബന്ധിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
  • തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പ്രതിയെ പോലീസ് തിരയുന്നു
  • ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show