OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജനിതക ബാങ്ക് പദ്ധതി: നെല്‍വിത്തുകള്‍ വിതരണം ചെയ്തു

  • Kalpetta
21 Jul 2021

കല്‍പ്പറ്റ: കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവൃത്തിക്കുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം (ആര്‍.ജി.സി.ബി), കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന ജനിതക ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള നെല്‍വിത്തുകളുടെ വിതരണോദ്ഘാടനം ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. തനതു നെല്ലിനങ്ങള്‍ കര്‍ഷകരുടെ സഹായത്തോടെ അവരുടെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കുന്നതിനാണ് ജില്ലയില്‍ നിന്ന് കണ്ടെത്തിയ വിവിധയിനം തദ്ദേശീയ നെല്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഇവ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്‌കരിച്ച് മാര്‍ക്കറ്റുകളില്‍ എത്തിക്കുവാന്‍ പദ്ധതിയിലൂടെ സാധിക്കും. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തിയ പ്രാഥമിക പഠനത്തില്‍ 35 ഇനം നെല്‍വിത്തുകളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയത്.  ജില്ലയില്‍ തനതു നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി അവ ശേഖരിച്ചാണ് വിശദമായ ശാസ്ത്രീയ പഠനം നടത്തുന്നത്.  ഈ ഇനങ്ങളുടെ ജനിതക ഘടനയിലുള്ള പ്രത്യേകതയും, പോഷക ഘടനാപരമായ സവിശേഷതകളുടേയും പഠനം പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തേയും, കീടരോഗ ബാധകളേയും ചെറുത്തു നില്‍ക്കാന്‍ പരമ്പരാഗത നെല്ലിനങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഉത്പാദനത്തിലുള്ള കുറവും,  പരമ്പരാഗത ഇനങ്ങള്‍ക്ക് യോജിച്ച യന്ത്രവത്കരണത്തിന്റെ അപാകതയും, കുറഞ്ഞ വരുമാനവും നെല്‍വിത്തുകളുടെ ഉപയോഗം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി ജില്ലയിലെ പാടങ്ങളില്‍ നാടന്‍ നെല്ലിനങ്ങളുടെ ജനിതക ബാങ്കിന് ആര്‍.ജി.സി.ബി തുക്കമിട്ടത്. കല്‍പ്പറ്റ റീജിയണല്‍ ക്യാമ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകരായ ചെറുവയല്‍ രാമന്‍, പി.സി. ബാലന്‍, പ്രോജക്ട് അസോസിയേറ്റ് എസ്. റോഷ്‌നി, ഫീല്‍ഡ് വര്‍ക്ക്മാരായ ശ്യാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍, എബിന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show