ദുരന്തനിവാരണ പ്രവര്‍ത്തനം;യോഗം ചേര്‍ന്നു.
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയില്‍ മഴക്കാലത്തോടനുബന്ധിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയര്‍പേഴ്സണ്‍ രത്നവല്ലിയുടെ അദ്ധ്യക്ഷതയില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗം ചേര്‍ന്നു. യോഗത്തില്‍ 36 ഡിവിഷനുകളിലും എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപീകരിക്കുന്നതിനും, അവശ്യഘട്ടങ്ങളില്‍ പുനരധിവസിപ്പിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത പ്രാഥമിക യോഗത്തില്‍ വൈസ് ചെയര്മാന് പി വി എസ് മൂസ്സ സ്വാഗതം ആശംസിച്ചു. മാനന്തവാടി പയ്യംപള്ളി വില്ലേജ് ഓഫീസര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് മറ്റ് കൗണ്‍സിലേഴ്സ് നഗരസഭാ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. അടിയന്തിര ക്രമീകരണങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍