OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമനം നല്‍കണം: റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

  • Kalpetta
10 May 2021

കല്‍പ്പറ്റ:  ആരോഗ്യവകുപ്പില്‍ നഴ്‌സുമാരെ തേടുന്നു എന്ന വാര്‍ത്ത പരക്കുമ്പോളും അര്‍ഹരായ ആയിരത്തോളം പേര്‍ ഓരോ ജില്ലയിലും നിയമനം കാത്ത് പട്ടികയില്‍ നില്‍ക്കുന്നതായി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. കോവിഡ് ബാധിതര്‍ ആശുപത്രികളില്‍ വന്ന് നിറയുമ്പോഴും പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ ആരോഗ്യവകുപ് തയ്യാറാകുന്നില്ല. കോവിഡ് ചികിത്സാലയങ്ങള്‍ ഓരോ ദിവസവും കൂടിവരുന്ന ഈ സാഹചര്യത്തിലും നഴ്‌സുമാരെ കിട്ടാന്‍ ബുദ്ധിമുട്ടുമ്പോഴും യുദ്ധകാലടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.ബജറ്റില്‍ പ്രഖ്യാപിച്ച തസ്തികകളും ക്യാബിനറ്റില്‍ തത്വത്തില്‍ അംഗീകരിച്ച തസ്തികകളും ഈ ഒരു സാഹചര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനു ഉള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു.. സംസ്ഥാനത്തെ ഏറ്റവും ചെറിയ ലിസ്റ്റാണ് വായനാടിന്റേത്. വെറും 96 പേര്‍ മാത്രമേ മെയിന്‍ ലിസ്റ്റില്‍ ഉള്ളു. അതുപോലും നിയമനം പൂര്‍ത്തിയാകാതെ പുതിയ ലിസ്റ്റ് ഇടാനുള്ള പരക്കം പാച്ചിലിലാണ് ആരോഗ്യവകുന്നെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

2000 ത്തോളം നെഴ്‌സ്മാരെ ഇനിയും താത്കാലികമായി എടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ വെറും 50 ഇല്‍ താഴെ പോസ്റ്റിങ്ങ് ലഭിച്ചാല്‍ ഓഗസ്റ്റ് 4 നു കാലാവധി തീരുന്ന തങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയാകുമെന്നും,സീസണല്‍ മാലാഖ പട്ടം തന്നു വായടപ്പിക്കാതെ അര്‍ഹിക്കുന്ന നിയമനം നടത്തി അംഗീകരിക്കുകയാണ് വേണ്ടതെന്നും പ്രസിഡന്റ് അഭിന, സെക്രട്ടറി ടിന്നിയ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show