അവശ്യ വസ്തുക്കളുടെ വില്‍പ്പന ശാലകള്‍ക്ക് 7.30 വരെ പ്രവര്‍ത്തിക്കാം; പുതിയ ഉത്തരവിറങ്ങി

കല്‍പ്പറ്റ:വയനാട്ടിലെ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളിലെ അവശ്യവസ്തുക്കളുടെ വില്‍പ്പന ശാലകള്‍ക്ക് മെയ് 9 വരെ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ ഹോട്ടലുകള്‍, ബേക്കറികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയ്ക്ക് രാത്രി 9 മണി വരെ പാര്‍സല്‍ വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കാം.മുന്‍പിറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ അവശ്യവസ്തു വില്‍പന കേന്ദ്രങ്ങള്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാമെന്നുണ്ടായിരുന്നു. എന്നാല്‍ വയനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പുതിയ ഉത്തരവെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍