OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സജ്ജീകരണങ്ങളായി; പരിശോധനാ ഫലം ഇനി വൈകില്ല; വെറ്ററിനറി കോളജ് ലാബില്‍ അസിസ്റ്റന്റുമാരെ നിയമിച്ചു

  • S.Batheri
30 Apr 2021

 

ബത്തേരി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പരിശോധനാ ഫലം വൈകുന്നുവെന്ന പരാതിക്ക് പരിഹാരം. ഡി.എം.ഒ. ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സുല്‍ത്താന്‍ ബത്തേരി ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജോലിഭാരം കൂടിയതിനാല്‍ കൃത്യസമയത്ത് പരിശോധനാ ഫലം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. ഇതിനു പരിഹാരമായി ലാബില്‍ അധികജീവനക്കാരെ നിയമിച്ചു. ഡാറ്റാ അപ്‌ലോഡിങ് വേഗത കൂട്ടുന്നതിനായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കി. 

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് ഓഫിസര്‍ ഡോ. സബ്രീന, സിബി വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിലവില്‍ രണ്ടു മൈക്രോബയോളജിസ്റ്റുകള്‍ അടക്കം 26 ജീവനക്കാര്‍ സുല്‍ത്താന്‍ ബത്തേരി ലാബിലുണ്ട്. ലാബ് ടെക്‌നീഷ്യന്‍ 9, ലാബ് അസിസ്റ്റന്റ് 4, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ 3, ക്ലീനിങ് സ്റ്റാഫ്3, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 6 എന്നിങ്ങനെയാണ് മറ്റ് ജീവനക്കാരുടെ എണ്ണം. അതേസമയം, പൂക്കോട് വെറ്ററിനറി ലാബില്‍ അഞ്ചു ലാബ് അസിസ്റ്റന്റുമാരെ കൂടി അധികം നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. ഇതോടെ വരും ദിവസങ്ങളില്‍ ലാബില്‍ മൂന്നു ഷിഫ്റ്റുകളിലായി കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ലാബ് ടെക്‌നീഷ്യന്‍ 8, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 1, ലാബ് അസിസ്റ്റന്റ് 7, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ 1 എന്നിങ്ങനെയാണ് പൂക്കോട് വെറ്ററിനറി കോളജ് ആര്‍.ടി.പി.സി.ആര്‍. ലാബിലുള്ള ജീവനക്കാരുടെ എണ്ണം.

അേേമരവാലിെേ മൃലമ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show