OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസിനെ ചേര്‍ത്ത് സാമൂഹിക ലഹളക്ക് ഇടയാക്കുന്ന വിധത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ;ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു 

  • S.Batheri
20 Apr 2021

 

മേപ്പാടി: മേപ്പാടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ സമൂഹ മധ്യത്തില്‍ അവഹേളിച്ചു കൊണ്ടും, സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതായും ആരോപിച്ച് ബി.ജെ.പി നേതാവിനെതിരെ കല്‍പ്പറ്റ സൈബര്‍ പോലീസ് കേസെടുത്തു. ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം ജന.സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മലക്കെതിരെയാണ് സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരം കല്‍പ്പറ്റ സൈബര്‍ പോലീസ് കേസെടുത്തത്. ചൂരല്‍മലയിലെ യുവാക്കള്‍ക്കെതിരെ കഞ്ചാവ് ഉപയോഗത്തിന് മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപെട്ട് കടുത്ത ഭാഷയിലുള്ള പ്രതികരണവുമായാണ് ഷാജിമോന്‍ പോസ്റ്റിട്ടത്. പോലീസ് ഇന്‍സ്‌പെക് ടര്‍ക്കെതിരെ കൈക്കൂലി ആരോപണമടക്കം ഉന്നയിച്ചും, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയുമായിരുന്നു ഷാജിമോന്റെ പോസ്റ്റ്. 

പോലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കണമെന്നും, പ്രദേശത്തെ മയക്കുമരുന്നില്‍ മുക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മറ്റും ആവശ്യപ്പെട്ട് തുടങ്ങുന്ന പോസ്റ്റില്‍ പിന്നീട് കൈക്കൂലി ആരോപണവും, വര്‍ഗ്ഗീയ പരാമര്‍ശവും കടന്നു വരുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് കല്‍പ്പറ്റ സൈബര്‍ പോലീസ് െ്രെകം നമ്പര്‍ 2/ 21 പ്രകാരം ഷാജിമോനെതിരെ കേസെടുത്തത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
  • ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
  • കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി
  • അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു:മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show