OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍വ്വകലാശാല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് :ജി.ജി കളരി സംഘത്തിന് അഭിമാന നിമിഷം

  • S.Batheri
11 Apr 2021

പുല്‍പ്പള്ളി: കോഴിക്കോട് സര്‍വ്വകലാശാല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ മികച്ച നേട്ടങ്ങളുമായി വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍. പുല്‍പ്പളളി ജി.ജി. കളരി സംഘത്തിലെ കുട്ടികൃഷ്ണന്‍ ഗുരുക്കളുടെ കീഴിലാണ് ഇവര്‍ ശിക്ഷണം നേടിയത്. വിവിധ ഇനങ്ങളില്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹരായ അനന്തു എസ്.നായര്‍, അഭിന്‍ തങ്കച്ചന്‍, കെ.എസ് അഭിനവ്, എം.ജെ ശ്രീജിത്ത്, സുരഭി സുരേഷ്, വി.എസ് ആതിര (പഴശ്ശിരാജാ കോളേജ്, പുല്‍പ്പള്ളി), രമേശ് രാജു(ഗവ. കോളേജ്, മലപ്പുറം), വിസ്മയ മോഹന്‍ദാസ് (ഗവ.കോളേജ്, കല്‍പ്പറ്റ), വിസ്മയ ബേബി (സെന്റ് മേരീസ് കോളേജ്, ബത്തേരി), അശ്വതി സന്തോഷ് (ജയശ്രീ കോളേജ്, കളനാടികൊല്ലി, പുല്‍പ്പളളി) തുടങ്ങിയവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.വിജയികളെ ജി ജി കളരി സംഘം പി ടി എ കമ്മറ്റി അനുമോദിച്ച് പുരസ്‌കാര സമര്‍പ്പണം നടത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് യു പി ജോസ് ഗുരുക്കള്‍, മുന്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ പി സാജു, വി ആര്‍ ജയപ്രകാശ് (ഡെ. താഹസില്‍ദാര്‍), കെ സി കുട്ടികൃഷ്ണന്‍ ഗുരുക്കള്‍, ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show