1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ബത്തേരി: വയനാട് എക്സ്സൈസ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും വയനാട് വയനാട് എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയും ഇലക്ഷന് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.എക്സൈസ് സ്ക്വാഡ് സി.ഐ സജിത്ത് ചന്ദ്രന്, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ സുനില്‍ എം.കെ,എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍, രമേശ്.കെ, പി.എസ് വിനീഷ്, പി.പി ശിവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ഡി സാബു, സുധീഷ്, സനൂപ്, സുരേഷ് ,ഡ്രൈവര്‍ ബീരാന് കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു വരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍