തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാതാലൂക്ക്തലത്തില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയകക്ഷികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ പരിശോധിക്കുന്നതിനൊപ്പം നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്ററുകള്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്‌മെന്റ്, പൊതുയോഗങ്ങള്‍, നവമാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികളുടെ നിയമ സാധ്യതകളും സ്‌ക്വാഡുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ലഘുലേഖ പ്രസിദ്ധീകരണം, കമാനങ്ങള്‍സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടമാര്‍ഗനിര്‍ദ്ദേശങ്ങളും ഹരിതമാനദണ്ഡങ്ങളും സ്‌ക്വഡ് ഉറപ്പുവരുത്തും.
പരിശോധനയില്‍ കണ്ടെത്തുന്ന അനധികൃത, നിയമപരമല്ലാത്ത പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡ് നീക്കം ചെയ്യും. അനുവാദമില്ലാത്ത അനൗണ്‍സ്‌മെന്റ്കള്‍ നിര്‍ത്തിവെപ്പിക്കും. പൊതുവഴി കയ്യേറി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്ന വിധത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിച്ച് നടപടി സ്വീകരിക്കും,.
ഡെപ്യൂട്ടി കളക്ടറുംഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററുമായ ഇ.കെ സുരേഷ് ബാബുവാണ് ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡല്‍ ഓഫീസര്‍. ജില്ലാതല സ്‌ക്വാഡില്‍ അഞ്ച് അംഗങ്ങളാണുള്ളത്. വൈത്തിരി താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ വി. മനോജ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, മാനന്തവാടി ജില്ലാ പോലീസ് ഓഫീസ് മാനേജര്‍ കെ.പി മുഹമ്മദ് സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങള്‍ അടങ്ങിയതാണ് താലൂക്ക്തല ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
