മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
വൈത്തിരി: എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചുണ്ടേല്‍ ചുണ്ടവയല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 23.235 ഗ്രാം മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയില്‍. പൊഴുതന അച്ചൂരാനം സ്വദേശി നച്ചിക്കോട്ട് വീട്ടില്‍ നൗഫല്‍ എം.കെ (35) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആല്‍വിന്‍ ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍.വി.കെ,
പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അനീഷ് എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യാ ഭായി റ്റി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
