മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്ക് ആകെ 319 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 186 സ്ഥാനാര്‍ഥികളില്‍ 71 പേര്‍ പത്രിക പിന്‍വലിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 113 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 191സ്ഥാനാര്‍ഥികളില്‍ 78 പേര്‍ പത്രിക പിന്‍വലിച്ചു. കല്‍പറ്റ മുറ്റസിപ്പല്‍ കൗണ്‍സിലിലേക്ക് 91 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 144 സ്ഥാനാര്‍ഥികളില്‍ 51 പേര്‍ പത്രിക പിന്‍വലിച്ചു. രണ്ട് നാമനിര്‍ദേശ പത്രികകള്‍ തള്ളുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
